ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കാരശ്ശേരിയില്‍ ഭരണം നടത്തിയിരുന്ന പതിമൂന്ന് നമ്പൂതിരി കുടുംബങ്ങളിലെ കാരണവന്‍മാര് ഈപ്രദേശത്ത് വെച്ചായിരുന്നു ഭരണകാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത്. കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കാര്യ-കച്ചേരി പിന്നീട് കാരശ്ശേരിയായത് എന്നാണ് ഒരു നിഗമനം. ഈ പ്രദേശത്തെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നായ അടിതൃക്കോവില്‍ക്ഷേത്രത്തിലെ (അടിതറയ്ക്കല്‍) പ്രധാന പ്രതിഷ്ടയായ ബലരാമന്റെ ആയുധമായ കരി യോട് ബന്ധപ്പെടുത്തി കരി-ചേരി പ്രദേശം കാരശ്ശേരി ആയതാകാം എന്നാണ് മറ്റൊരു നിഗമനം.
കൂടുതൽ വായിക്കുക