2025 ഡിസംബർ 31ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും ഓക്ടോബർ 31 വരെയുള്ള തീയതികളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..കെട്ടിട നികുതി സെപ്റ്റംബർ30 വരെ പിഴപലിശ കൂടാതെ അടവാക്കാവുന്നതാണ്

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നു

ജി അബ്ദുൾ അക്ബർ

പ്രസിഡൻറ്

ദിവ്യ എം

വൈസ് പ്രസിഡൻറ്

സവാദ് ഇബ്രാഹിം

വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍

ജിപ്സ ജോബിൻ

ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍

അബ്ദുൾ ഹാരിഫ് പി വി

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍

ജിതിൻ കെ

സെക്രട്ടറി

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : കോഴിക്കോട് താലൂക്ക്,കോഴിക്കോട് ജില്ല, കേരളം.വാര്‍ഡുകള്‍ : 18 ,  നിയമസഭാ മണ്ഡലം : തിരുവമ്പാടി , ലോകസഭാ മണ്ഡലം : വയനാട്വില്ലേജുകള്‍ : കുമാരനെല്ലൂർ , കക്കാട്, കൊടിയത്തൂർആകെ ജനസംഖ്യ (2011) : 35,536വിസ്തീർണ്ണം : 28.54 ച.കി.മി

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കാരശ്ശേരിയില്‍ ഭരണം നടത്തിയിരുന്ന പതിമൂന്ന്‌ നമ്പൂതിരി കുടുംബങ്ങളിലെ കാരണവന്‍മാര്‌ ഈപ്രദേശത്ത്‌ വെച്ചായിരുന്നു ഭരണകാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത്‌. കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കാര്യ-കച്ചേരി പിന്നീട്‌ കാരശ്ശേരിയായത്‌ എന്നാണ്‌ ഒരു നിഗമനം. ഈ പ്രദേശത്തെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നായ അടിതൃക്കോവില്‍ക്ഷേത്രത്തിലെ (അടിതറയ്ക്കല്‍) പ്രധാന പ്രതിഷ്ടയായ ബലരാമന്റെ ആയുധമായ കരി യോട്‌ ബന്ധപ്പെടുത്തി കരി-ചേരി പ്രദേശം കാരശ്ശേരി ആയതാകാം എന്നാണ്‌ മറ്റൊരു നിഗമനം.

കൂടുതൽ വായിക്കുക