Pension Mustering Notice: All Social Security and Welfare Fund pension beneficiaries who were granted pensions before December 31, 2025, must complete mustering through Akshaya Centers on or before October 31.
ചരിത്രം

കാരശ്ശേരിയില്‍ ഭരണം നടത്തിയിരുന്ന പതിമൂന്ന്‌ നമ്പൂതിരി കുടുംബങ്ങളിലെ
കാരണവന്‍മാര്‌ ഈപ്രദേശത്ത്‌ വെച്ചായിരുന്നു ഭരണകാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത്‌. കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കാര്യ-കച്ചേരി പിന്നീട്‌  കാരശ്ശേരിയായത്‌ എന്നാണ്‌ ഒരു നിഗമനം. ഈ പ്രദേശത്തെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നായ അടിതൃക്കോവില്‍ക്ഷേത്രത്തിലെ (അടിതറയ്ക്കല്‍) പ്രധാന പ്രതിഷ്ടയായ ബലരാമന്റെ ആയുധമായ കരി യോട്‌ ബന്ധപ്പെടുത്തി കരി-ചേരി പ്രദേശം കാരശ്ശേരി ആയതാകാം എന്നാണ്‌ മറ്റൊരു നിഗമനം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‌ തോട്ടം തൊഴിലിനായി അയല്‍ ജില്ലകളില്‌ നിന്ന്‌ കൂലിക്കാരെ ഇറക്കുമതി ചെയ്ത്‌ ഗ്രാമത്തിന്റെ ജനസാന്ദ്രത വര്‍ദ്ധിപ്പിച്ച. ദേശീയ പ്രസ്ഥാനവുമായി നേരിട്ട്‌ ബന്ധം കാരശ്ശലേരിയിലെ കാരണവന്‍മാര്‍ക്കില്ലെങ്കിലും സ്വാതന്ത്രസമരത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങളില്‌ വ്യാപ്പതരായിരുന്നവരാണ്‌ 1930-കളില്‍ കോണ്‍ഗ്രസ്‌ അംഗങ്ങളായിരുന്ന കെ.ഉണ്ണേപ്പന്‍, പാലക്കടവത്ത്‌ ഗോവിന്ദന്‍, പാലിയിൽ അപ്പു തുടങ്ങിയവര്‍.
ഭൂമിയുടെ കൈവശാവകാശം നാട്ടുപ്രമാണിമാര്‍ക്ക്‌ ലഭിച്ചതോടുകൂടി ജനങ്ങളുടെ
പ്രധാനതൊഴില്‍ മരംവെട്ടായി. കണ്ണെത്താത്ത ദൂരം പരന്ന്‌ കിടക്കുന്ന കാടുകളും
ഒഴുക്കിക്കൊണ്ട്‌ വരാന്‍ രണ്ട്‌ പുഴകളും ഈ തൊഴിലിനെ ആദായകരമാക്കി.
വാരിക്കുഴികളുണ്ടാക്കുകയും കാട്ടാനകളെപിടിച്ച്‌ മെരുക്കുകയും ചെയ്യുന്നത്‌ അന്ന്‌
സാധാരണമായിരുന്നു. ജില്ലയുടെ മറ്റ ഭാഗങ്ങളില്‍ ധാരാളമായി വാഹന
ഗതാഗതമില്ലാതിരുന്ന അക്കാലത്ത്‌ ഈ ഗ്രാമത്തില്‌ ലോറികളും അത്‌
നന്നാക്കുന്നതിനുള്ള വര്‍ക്ക്‌ ഷോ കളും ധാരാളമുണ്ടായിരുന്നു. ഇക്കാലത്ത്‌
തെക്കന്‍ കേരളത്തില്‌ നിന്ന്‌ കുടിയേറ്റക്കാര്‌ ഈ ഗ്രാമത്തിലും എത്തി. തുച്ഛമായ
ഭൂവിലയും ഫലഭൂയിഷ്ടമായ മണ്ണും കുടിയേറ്റക്കാരെ തൃപ്നരാക്കി. വളക്കൂറുള്ള മണ്ണില്‍
വിവിധതരംകൃഷി വ്യാപകമായി ആരംഭിച്ചതും കര്‍ഷക വൃത്തിയുടെ ലാഭകരമായ
നേട്ടത്തിനുള്ള സാധ്യത ഇവിടുത്തുകാര്‍ക്ക്‌ ബോധ്യപ്പെടുത്തിയതും കര്‍ഷക
കുടിയേറ്റക്കാരായിരുന്നു. ഇന്ന്‌ ഗ്രാമത്തില്‍ വിവിധ തരത്തിലുള്ള കൃഷി
ഭംഗിയിലും ചിട്ടയിലും നടക്കുന്നു. ട്രേഡ്‌ യൂണിയന്‍ രംഗത്ത്‌ ഗ്രാമപഞ്ചായത്തിന്‌
വേരുകളണ്ടാവുന്നത്‌ അന്‍പതുകളിലാണ്‌. ആനയാത്ത്‌ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍
അവര്‍ണ്ണ ഹിന്ദുക്കള്‍ക്കുണ്ടായിരുന്ന ഭൂഷ്ടിനെതിരെ ഇവിടുത്തെ
പുരോഗമനക്കാരായ ചെറുപ്പക്കാര്‍ സംഘടിക്കുകയും ക്ഷേത്രത്തിലേക്ക്‌ പ്രവേശിച്ച്‌
കൊണ്ട്‌ നിരോധനത്തെ ലംലിക്കുകയും ചെയ്തു. ക്ഷേത്രപ്രവേശന സമരത്തിന്‌
നേതൃത്വം നല്‍കിയവര്‌ പി.എന്‍. ഉണ്ണീരി. കെ.ഉണ്ണപ്പന്‍ തുടങ്ങിയവരായിരുന്നു.
ഇക്കാലങ്ങളില്‍ അവതരിപ്പിക്കപ്പെട്ട നാടകങ്ങളും നാടന്‍ കലാരൂപങ്ങളം
അനാചാരത്തിനും, അന്ധവിശ്വാസത്തിനും എതിരെയുള്ള
വെല്ലുവിളികളായിരുന്നു. പൈക്കാടന്‍മല മിച്ചഭൂമി ചുണ്ടിക്കാണിക്കല്‌ സമരവും
1962-ല്‍ സംയുക്ത കര്‍ഷക സമിതിയുടെ ആഭിമുഖ്യത്തില്‍
മേല്‍ച്ചാര്‍ത്തിനെതിരെ ആദിവാസികളുടെയും കര്‍ഷകരുടെയും ഭൂമി
സംഭരക്ഷിക്കുന്നതിന്‌ വേണ്ടിനടന്ന സമരവും അതിന്റെ വിജയവും എടുത്ത്‌
പറയത്തക്കതാണ്‌. ആര്യവൈദ്യരംഗത്ത്‌ ഈ ഗ്രാമത്തിന്‌ പുറത്തും പേരും
പ്രശസ്തിയും നേടിയ വ്യക്തിയായിരുന്നു കോരുക്കട്ടി വൈദ്യര്‍.
ശിശുരോഗചികിത്സാരംഗത്ത്‌ നൊട്ടന്‍ വൈദ്യര്‌, തച്ചുശാസ്ത രംഗത്തെ
അതികായനായിരുന്നു പറങ്ങോടനാശാരി, സംസ്കൃത വിദ്യാഭ്യാസരംഗത്ത്‌
തിരുവാലൂർ ഇല്ലക്കാരും, ഒദ്യോഗിക രംഗത്ത്‌ കുന്നാശ്ശേരി കുടുംബവും
സ്കൃത്യര്‍ഹമായ സേവനം നല്‍കി.
വിദ്യാഭ്യാസ ചരിത്രം കോഴിക്കോട്‌ ജില്ലയുടെ കിഴക്ക്‌ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ഒരു മലയോര പ്രദേശമാണ്‌ കാരശ്ശേരി പഞ്ചായത്ത്‌. ഭൂമിശാസ്രചരമായ പ്രശ്നങ്ങള്‍ വിദ്യാഭ്യാസ പുരോഗതിക്ക്‌ തടസ്സമായിരുന്നങ്കിലും 1920-കള്‍ക്ക്‌ മുമ്പ്‌ തന്നെ
ഇരുവഴിഞ്ഞിപ്പുഴയുടെ ഈ തീരം അറിവിന്റെ ആദ്യാക്ഷരങ്ങള്‌ കുറിക്കാന്‌
തുടങ്ങിയിരുന്നു. കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗമായ
ആനയാംകുന്നില്‍ കോരുകുട്ടി വൈദ്യര്‌ അറിവിന്റെ ആദ്യാക്ഷരങ്ങള്‍
വിജയദശമി നാളില്‍ കുരുന്നുകള്‍ക്ക്‌ പകര്‍ന്നു കൊടുത്തിരുന്നു. 1924-ല്‍
ആദ്യത്തെ വിദ്യാഭ്യാസ കേന്ദ്രത്തിന്‌ ആനയാംകുന്നില്‍ തുടക്കമിട്ട. വയലില്‍
മോയി ഹാജിയുടെ പരിശ്രമഫലമായാണ്‌ ഒരു ഗവ.എല്‍.പി.സ്കൾ
ആനയാംകുന്നില്‍ സ്ഥാപിതമായത്‌. 1928-ല്‍ പാലക്കടവത്ത്‌ അച്യതന്റെ
ശ്രമഫലമായി മറ്റൊരു ഗവ.എല്‍.പി.സ്കള്‍ കുമാരനെല്ലൂരിലെ വാര്യത്ത്‌ ഒരു
വീട്ടില്‍ ആരംഭിച്ച. 1946-ല്‍ കാരശ്ലേരിയില്‌ ഒരു യു.പി.സ്കൂള്‍ ആരംഭിച്ചു. ജനാബ്‌
സി.പി.കുഞ്ഞാലി ഹാജി ആണ്‌ സ്വാതന്ത്രസമരസേനാനിയും ദേശസ്നേഹിയും,
പ്രഥമ വിദ്യാഭ്യാസ മന്ത്രിയും ആയ അബുള്‍ കലാം ആസാദിന്റെ സ്മരണക്കായി
കാരമുലയില്‍ ആസാദ്‌ മെമ്മോറിയല്‌ യു.പി.സ്കള്‍ സ്ഥാപിച്ചത്‌. 1982-ല്‍
ആനയാം കുന്നില്‌ സ്ഥാപിതമായ വയലില്‌ മോയി ഹാജി മെമ്മോറിയല്‍
ഹൈസ്കള്‍ ആണ്‌ പഞ്ചായത്തിലെ പ്രഥമ ഹൈസ്കള്‍. ഇന്ന്‌ ഈ
പഞ്ചായത്തില്‍ 9 വിദ്യാലയങ്ങള്‌ ഉണ്ട്‌. കോഴിക്കോട്‌ വിദ്യാഭ്യാസ ജില്ലയിലെ
കുന്ദമംഗലം ഉപജില്ലയിലാണ്‌ കാരശ്ശേരി പഞ്ചായത്തിലെ മുഴുവന്‍ സ്കൂളുകളും.
സാംസ്കാരിക ചരിത്രം പ്രകൃതി കനിഞ്ഞരുളിയ ഇരുവഴിഞ്ഞിപ്പുഴയും ചെറുപുഴയും തഴുകിയൊടുകുന്ന കാരശ്ശേരി ഗ്രാമപഞ്ചായത്ത്‌ സഹ്യപര്‍വ്വതത്തിന്റെ താഴ്താരത്തില്‍ കോഴിക്കോട്‌ ജില്ലയില്‍ മലപ്പുറം ജില്ലയോട്‌ തൊട്ടുരുമ്മിക്കിടക്കുന്നു. കുന്നുകളും മലകളും നിറഞ്ഞ പ്രകൃതിരമണീയമായ ഈ പഞ്ചായത്ത്‌ നിരവധി സിനിമകള്‍ക്ക്‌
ലൊക്കേഷനായിട്ടുണ്ട്‌. കിഴക്കന്‍ മലയോരപ്രദേശങ്ങളില്‍ മലമുതുവാന്‍മാര്‌ എന്ന
ആദിവാസിവര്‍ഗ്ഗം ജീവിക്കുന്നു. ജന്മിമാരുടെ പാനകളിയായിരുന്നു ആദ്യകാലത്ത്‌
ഇവിടുത്തെ മുഖ്യ കലാരൂപം. അടിയാന്‍മാരുടെ കലയായ വട്ടക്കളി, കോൽക്കളി,
പലിശമുട്ടകളി തുടങ്ങിയവയും തെയ്യംതിറകള്‍, ഗുളികന്‌ കെട്ട്‌, കടവത്ത്വരിക്കള,
പ്രേതവരിക്കള, പുള്ളവന്‍ പാട്ട്‌, തെയ്യാട്ട്‌, പേനത്തറ മുതലായ കലാരൂപങ്ങളം
ഇവിടെ പ്രചരിച്ചിരുന്നു. ഇപ്പോഴത്തെ അള്ളി പ്രദേശത്ത്‌ അള്ളിയിലിടത്ത്‌ ഒരു
പരദേശി ബ്രാഹ്മണനെ ബലി കൊടുത്ത്‌ രക്തത്തിലുറപ്പിച്ച അള്ളീലിടം നട
ഇപ്പോഴും ഇളകാതെ നില്‍ക്കുന്നത്‌ ദുഃഖസത്യം തന്നെ. 1950-ല്‍ തമിഴ്‌
നാടകത്തിന്റെ ചുവടു പിടിച്ച്‌ രചിക്കപ്പെട്ട അല്ലിഅര്‍ജ്ജുന എന്ന നാടകത്തിലൂടെ
ഈ ഗ്രാമത്തിന്‌ സ്വന്തമായ ഒരു നാടകകൃത്ത്‌ ജനിച്ചു. ഇപ്പോഴും കാരശ്ശേരിയുടെ
സാംസ്കാരിക രംഗത്തുള്ള കെ.ഉണ്ണേപ്പനായിരുന്നു അത്‌. കെ.ടി.ജി.വാര്യര്‍
പ്രസിഡന്റും കെ.ശ്രീധരന്‍ സെക്രട്ടറിയുമായി രൂപം കൊണ്ട കുമാരനെല്ലര്‍
ഉദയകലാസമിതി ഈ ഗ്രാമത്തിലെ ആദ്യത്തെ കലാസമിതിയായിരുന്നു. ഇവര്‍
പതിനാറ്‌ അമേച്വര്‍ നാടകങ്ങള്‌ അവതരിപ്പിച്ചിരുന്നു എന്നത്‌ പുതിയ തലമുറയ്ക്ക്‌
അറിയാത്തതാണ്‌. യുവജനവായനശാലയെന്ന പേരില്‌ 1957-ല്‍ ആദ്യമായി ഒരു
വായനശാല രൂപം കൊണ്ടു. കുമാരനെല്ലര്‍, അഞ്ച്‌ വര്‍ഷം ഈ വായനശാല
നിലനിന്നു. 1961-ല്‍ ആനയാംകകുന്ന്‌ കേന്ദ്രമായി വി.എന്‍.കുഞ്ഞാലി പ്രസിഡന്റും
എം.കെ.ചാത്തുകുട്ടി സെക്രട്ടറിയുമായി നാഷണല്‍ ലൈബ്രറി രൂപികരിക്കപ്പെട്ടു.
ഒറ്റപ്പെട്ട കലാകായിക പരിപാടികൾക്ക്‌ ഐക്യരൂപം ഉണ്ടാക്കിയത്‌ നാഷണല്‌
ലൈബ്രറി പ്രവര്‍ത്തകരാണ്‌. നാഷണല്‍ ലൈബ്രറി 1964-ല്‍ നിര്‍മ്മിച്ച
പൊതുസ്തേജ്‌ ഇന്നും നിലനില്‍ക്കുന്നു.ആദിവാസികളുടെ തെറയാട്ടം, മുടിയാട്ടം
തുടങ്ങിയ നൃത്തരൂപങ്ങള്‍ ഒരു ഗൃഹാതുരത്വമായി ഇന്നും കാരശ്ശേരിയുടെ
ഹൃദയത്തിലുണ്ട്‌. 50-കളില്‍ ഇവിടെ കായിക രംഗവും സജീവമായിരുന്നു.
തടപ്പറമ്പ്‌ പുട്‌്ബോള്‍ സ്റേഡിയത്തില്‍ ബ്രിട്ടീഷ്‌ പട്ടാളക്കാരും ജില്ലയിലെ പ്രമുഖ
ഫുട്ബോള്‍ ടീമുകളും തീപ്പാറുന്ന ഏറ്റുമുട്ടലുകള്‍ നടത്തിയിരുന്നു.ലോക
സിനിമാരംഗത്ത്‌ കാരശ്ശേരിയെ എത്തിച്ച ചലച്ചിത്രകാരനായ സലാം കാരശ്ശേരി
നിര്‍മ്മാതാവും നാടകൃത്തും ഗ്രന്ഥകാരനുമായി ഇന്നും ഫഞ്ചായത്തിന്‌
അഭിമാനമാണ്‌. യുവ എഴുത്തുകാരനും ഗവേഷകനുമായ
ഡോ.എം.എന്‍.കാരശ്ശേരി ഈ ഗ്രാമത്തിന്റെ സംഭാവനയാണ്‌. അനുഗ്രഹീത
എഴുത്തുകാരന്‍ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ നാമത്തിലടക്കം ഒന്‍പത്‌
സാംസ്കാരിക നിലയങ്ങളള്ള കാരശ്ശേരിയാണ്‌ കേരളത്തില്‍ ഏറ്റവും കൂടുതല്‍
സാംസ്കാരിക നിലയങ്ങളുള്ള പഞ്ചായത്ത്‌.